വിഗ്രഹങ്ങള്‍ ഉടയുമ്പോള്‍

മനസ്സില്‍ ഒരു നിര്‍വീകാരതയാണ്. ഒന്നും എന്നെ ബാധിക്കില്ല എന്നൊരു മട്ട്. ദിവസവും വാ തോരാതെ വിഴുങ്ങുന്ന വാര്‍ത്തകളില്‍ കേള്‍ക്കാന്‍ സുഖമുള്ളതോന്നും  ഉണ്ടാവാറില്ല. കൊലപാതകങ്ങള്‍, ബലാത്സംഗങ്ങള്‍, തട്ടിപ്പുകള്‍ പിന്നെ ഒരു മേമ്പോടിക്ക് വാക്പയറ്റും. എല്ലാം സമം ചേര്‍ത്ത് സേവിക്കുന്നു.

ഇടയ്‌ക്കെപോഴോ ചത്തിട്ടില്ല എന്നോര്‍മ്മ വരുംമ്പോഴാണ് എഴുത്ത്. അപ്പോഴോ രണ്ടു വറ്റിനായി കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ ഒരേയൊരു ഇരുപ്പാണ്. പക്ഷെ  തെളിനീരു മാത്രം കിട്ടാറില്ല. ആരോ കലക്കി വെച്ച മോരുവെള്ളവും കുടിച്ചു അപ്പോഴത്തെ ദാഹം ശമിച്ചു ഒരു മടക്കം.

പേടിയാണ് ചിന്തിക്കാന്‍. പണ്ടു തല്ലിപഠിപ്പിച്ച പല വിശ്വാസങ്ങളെയും തള്ളിപ്പറയേണ്ടിവരും, പല ആചാരങ്ങളെയും. എങ്കിലും എപ്പോഴോ വിശ്വസത്തിന്‍റെ അതിര് ഭേദിച്ചു ചിന്തയും കിടന്നു പോയി.  മനസ് ഒരുവേള ശാന്തമായി. ചാട്ടവാറെടുത്തു വരാന്‍ ക്രിസ്തുവില്ല എന്ന തിരിച്ചറിവായിരിക്കാം അതോ തിരഞ്ഞെടുത്തു രക്ഷിക്കുന്നവനോടുള്ള ഇഷ്ടക്കുറവോ.

ചുറ്റുമൊന്നു കണ്ണോടിച്ചാല്‍ ജാതിയും മതവും മാത്രം. ദൈവങ്ങളുടെ പേരില്‍ പോരിനിറങ്ങുന്ന ഭക്തരില്‍ നിന്നു മനുഷരെ രക്ഷിക്കാന്‍  ആ വികാരജീവികള്‍ക്കും താല്പര്യമില്ല. മതത്തിനുമപ്പുറമുള്ള മനുഷ്യത്വം പഠിപ്പിക്കാന്‍ ഇവിടെ ആരും തന്നെയില്ല. മണ്മറഞ്ഞ ആ കലാരൂപവും ഇന്നൊരു പ്രഹസനം മാത്രമായോ?

അങ്ങനെ ആ വിഗ്രഹങ്ങള്‍ ഉടഞ്ഞുകൊണ്ടിരിക്കുന്നു. ആകെയുള്ളത് ചില സമസ്യകളാണ്, ഉത്തരം കിട്ടാത്ത ഒരുപ്പിടി ചോദ്യങ്ങള്‍.

 

അന്ത്യകൂദാശ

എഴുതാന്‍ മറന്ന വിരലുകള്‍ സ്വരുക്കൂട്ടിവെച്ച ചിതലരിച്ച ചില ഓര്‍മകളുണ്ട്.   മധുര പതിനേഴില്‍ നിന്നില്‍ നിന്നു അടര്‍ന്നു വീണ മണിമുത്തുകള്‍, കേട്ടിട്ടും കേള്‍ക്കാതെ പോയി.   പറയാതെ പോയ പാതിരാവിന്‍റെ നെടുവിര്‍പ്പുകള്‍ ഒരു നനുത്ത സ്പന്ദനം മാത്രമായി ശേഷിക്കെ, കാലങ്ങള്‍ക്കൊടുവിലായി ഒരു … Continue reading അന്ത്യകൂദാശ